അമ്മയില്‍ നേതൃമാറ്റം ആവശ്യപ്പെട്ടെന്ന വാര്‍ത്ത അടിസ്ഥാരഹിതം: പൃഥ്വിരാജ്

Posted on: August 7, 2017 11:16 pm | Last updated: August 7, 2017 at 11:16 pm

കൊച്ചി: താര സംഘടനയായ അമ്മയില്‍ നേതൃമാറ്റം വേണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് നടന്‍ പൃഥ്വിരാജ്. താന്‍ നേതൃമാറ്റം ആവശ്യപ്പെട്ടതായുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. നിലവില്‍ അമ്മയില്‍ നേതൃമാറ്റം ആവശ്യമില്ല.

നേതൃസ്ഥാനത്ത് ഇപ്പോഴുള്ള മുതിര്‍ന്നവര്‍ തന്നെ തുടരണമെന്നും പൃഥ്വിരാജ് വ്യക്തമാക്കി. കാലഘട്ടത്തിന് അനുസരിച്ച് നിലപാടുകളില്‍ മാറ്റം വന്നേക്കാം. അതിനുത്തരം നേതൃമാറ്റമല്ലെന്നും പൃഥ്വിരാജ് പറഞ്ഞു.