വിഘടനവാദികള്‍ക്ക് ഹവാല പണം കൈമാറിയതിന് അസ്‌ലം വാനി അറസ്റ്റില്‍

Posted on: August 6, 2017 9:19 pm | Last updated: August 6, 2017 at 9:19 pm

 വിഘടനവാദികള്‍ക്ക് ഹവാല പണം കൈമാറിയതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ഇടനിലക്കാരന്‍ അസ്‌ലം വാനി അറസ്റ്റിലായത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പോലീസും ചേര്‍ന്ന് ശ്രീനഗറില്‍ നിന്നാണ് വാനിയെ അറസ്റ്റു ചെയ്തത്.

ഈ മാസം 14 വരെ വാനിയെ റിമാന്‍ഡ് ചെയ്തു. പത്തു വര്‍ഷം മുമ്പ് നടന്ന ഇടപാടുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കഴിഞ്ഞ 26ന് സംഭവത്തില്‍ വിഘടനവാദി നേതാവ് ഷബീര്‍ ഷായെ അറസ്റ്റ് ചെയ്തിരുന്നു. പലതവണ ചോദ്യംചെയ്യലിന് ഹാജരാകണമെന്നു ചൂണ്ടിക്കാട്ടി എന്‍ഫോഴ്‌സ്‌മെന്റ് അസ്‌ലം വാനിക്ക് നോട്ടീസ് അയിച്ചിരുന്നു.