Connect with us

International

ഉത്തരക്കൊറിയക്ക് മേല്‍ ശക്തമായ ഉപരോധത്തിന് അമേരിക്ക ഒരുങ്ങുന്നു

Published

|

Last Updated

യുണൈറ്റഡ് നേഷന്‍സ്: ഉത്തരകൊറിയയ്ക്കുമേല്‍ ഉപരോധം ശക്തമാക്കാനുള്ള അമേരിക്കയുടെ പ്രമേയം ഐക്യരാഷ്ട്ര സംഘടനയുടെ സെക്യൂരിറ്റി കൗണ്‍സില്‍ അംഗീകരിച്ചു. കല്‍ക്കരി, ഇരുമ്പ്, ഇരുമ്പ് ധാതുക്കള്‍, ലെഡ് ധാതുക്കള്‍, മത്സ്യം, മറ്റ് സമുദ്രോത്പന്നങ്ങള്‍ തുടങ്ങിയവ കയറ്റുമതി ചെയ്യുന്നത് പൂര്‍ണമായും നിരോധിക്കുകയാണ് ഉപരോധത്തിലൂടെ അമേരിക്ക ലക്ഷ്യം വയ്ക്കുന്നത്.

ഐക്യരാഷ്ട്ര സഭയുടെ അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹാലിയാണ് പ്രമേയം അവതരിപ്പിച്ചത്. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതിന് ശേഷം ഉത്തരകൊറിയയ്ക്കുമേല്‍ ഏര്‍പ്പെടുത്തൊനൊരുങ്ങുന്ന ആദ്യ ഉപരോധമാണിത്. ഉത്തര കൊറിയ തുടര്‍ച്ചയായി നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമാണ് ഉപരോധത്തിന് പ്രധാനകാരണമായത്‌

Latest