പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കുന്നു; മാസംതോറും നാലുരൂപ കൂടും

  • ഓരോ മാസവും സിലിണ്ടറിന് നാലുരൂപ വീതം കൂടും.
  • 2018 മാര്‍ച്ചോടെ സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കും.
Posted on: July 31, 2017 5:47 pm | Last updated: August 1, 2017 at 12:27 pm

ന്യൂഡല്‍ഹി: പാചക വാതക സബ്‌സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വീട്ടാവശ്യത്തിനുള്ള സബ്‌സിഡിയോടു കൂടിയ പാചകവാതക സിലിണ്ടറിന്റെ വില എല്ലാ മാസവും സിലിണ്ടറിനു നാലു രൂപ വീതം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. അടുത്ത വര്‍ഷം മാര്‍ച്ചു വരെയാണ് മാസാമാസം പാചക വില വര്‍ധിപ്പിക്കാനുള്ള തീരുമാനം.

ഘട്ടംഘട്ടമായി സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണിത്.
ഇതുസംബന്ധിച്ച തീരുമാനം കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ പാര്‍ലമെന്റിനെ അറിയിച്ചു.