Connect with us

National

മോദിക്ക് ചരിത്രപുരുഷനാകാന്‍ കഴിയും; ഇന്ത്യയെന്നാല്‍ തനിക്ക് ഇന്ദിര: മെഹ്ബൂബ മുഫ്തി

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. അതേസമയം, എന്നെ സംബന്ധിച്ച് ഇന്ത്യ എന്നാല്‍ ഇന്ദിരയാണെന്നും അവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ കശ്മീരിനെക്കുറിച്ച് സംഘടിപ്പിച്ച ചര്‍ച്ചാ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മെഹബൂബ.

ഈ സമയത്തെ വ്യക്തി മോദി തന്നെയാണ്. ചരിത്ര പുരുഷനായി മാറാനും അദ്ദേഹത്തിന് കഴിയും. കശ്മീരിനെ നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ നിന്ന് രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളില്‍ മോദിയുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കും. ഇങ്ങനെയൊക്കെയങ്കിലും ഇന്ത്യയെന്നാല്‍ എനിക്ക് ഇന്ദിരയാണ്.

വളര്‍ന്നുവരുന്ന കാലത്ത് എന്നെ സംബന്ധിച്ച് ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നത് ഇന്ദിരയായിരുന്നു. ചിലര്‍ക്കൊക്കെ ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും ഇന്ദിരയായിരുന്നു ഇന്ത്യ- മെഹ്ബൂബ മുഫ്തി പറഞ്ഞു.

Latest