മെഡിക്കല്‍ കോഴ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് കോടിയേരി

Posted on: July 28, 2017 8:40 am | Last updated: July 28, 2017 at 1:09 pm

തിരുവനന്തപുരം: തിരുവനന്തപുരത്തെ സംഘര്‍ഷം ആസൂത്രിതമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മെഡിക്കല്‍ കോഴ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപിയുടെ ശ്രമം. ബിജെപിയുടെ മുഖം കൂടുതല്‍ വികൃതമായെന്നും കോടിയേരി പറഞ്ഞു.

ആക്രമങ്ങള്‍ നടത്തി സിപിഐഎമ്മിന്റെ, അഴമതിക്കെതിരായ പോരാട്ടങ്ങളെ തകര്‍ക്കാമെന്ന് കരുതേണ്ട. ഏത് കക്ഷിയായലും പാര്‍ട്ടി ഓഫീസും വീടും ആക്രമിക്കുന്നത് ശരിയല്ല. ഇത്തരം ആക്രമണങ്ങള്‍ സിപിഐഎം പ്രവര്‍ത്തകര്‍ മുതിര്‍ന്നിട്ടുണ്ടെങ്കില്‍ അതും തെറ്റാണെന്നും പ്രവര്‍ത്തകര്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.