Connect with us

National

ഡിജിറ്റല്‍ നിയമസഭ: സ്പീക്കര്‍ പദ്ധതിരേഖ സമര്‍പ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: കേരള നിയമസഭയെ സമ്പൂര്‍ണ കടലാസ് രഹിത ഡിജിറ്റല്‍ നിയമസഭയാക്കി മാറ്റുന്നതിനുള്ള വിശദമായ പദ്ധതി രേഖ കേന്ദ്ര സര്‍ക്കാറിനു സമര്‍പ്പിച്ചു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത്കുമാറിന് പദ്ധതി രേഖ കൈമാറി.

എല്ലാ നിയമസഭാ സാമാജികര്‍ക്കും ഇരിപ്പിടത്തിനു മുന്നിലുള്ള സ്‌ക്രീന്‍ വഴി സഭാ നടപടികള്‍ സംബന്ധിച്ച മുഴുവന്‍ രേഖകളും വിവരങ്ങളും ലഭ്യമാക്കുന്ന പദ്ധതിയാണിത്. പ്രതിവര്‍ഷം ശരാശരി 30 കോടിയോളം രൂപ പേപ്പര്‍ അച്ചടി അനുബന്ധ ചെലവിനത്തില്‍ കേരളത്തിനു ലാഭിക്കാന്‍ കഴിയുന്ന പദ്ധതിയാണിതെന്നു സ്പീക്കര്‍ അറിയിച്ചു.