Connect with us

International

സൈന്യത്തില്‍ ഭിന്നലിംഗക്കാര്‍ വേണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍: ഭിന്നലിംഗക്കാര്‍ക്ക് യു എസ് സൈന്യത്തില്‍ പ്രവേശനമില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്. യു എസ് സൈന്യത്തിലെ ഏതെങ്കിലും ഒരു മേഖലയില്‍ ഭിന്നലിംഗക്കാരെ അനുവദിക്കുകയോ അംഗീകരിക്കുകയോ ചെയ്യാന്‍ സര്‍ക്കാറിന് സാധിക്കില്ലെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.

ലിംഗ വിവേചനവും ഭിന്നലിംഗക്കാര്‍ക്കെതിരായ ആക്രമണങ്ങളും ശക്തമായിക്കൊണ്ടിരിക്കെ വന്‍ വിവാദങ്ങള്‍ക്കിടയാക്കുന്ന വിവേചനപരമായ നിലപടാണ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചത്. ഭിന്ന ലിംഘക്കാരെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങളാണ് ട്രംപ് തന്റെ ട്വീറ്റില്‍ കുറിച്ചത്.

സൈന്യത്തിന്റെ വിജയത്തെ ഭിന്നലിംഗക്കാരുടെ സാന്നിധ്യം ബാധിക്കുമെന്നും അത്തരക്കാര്‍ക്ക് കൂടുതല്‍ ചികിത്സാ സഹായം വേണ്ടിവരുമെന്നും ട്രംപ് ആക്ഷേപിച്ചു. കഴിഞ്ഞ വര്‍ഷം ഭിന്നലിംഗക്കാരെ സൈനിക സേവനത്തില്‍ നിന്ന് വിലക്കി പെന്റഗണ്‍ രംഗത്തെത്തിയിരുന്നു.

Latest