മലപ്പുറം ജില്ലയിലെ മൂന്ന് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്തല്‍

Posted on: July 26, 2017 9:15 pm | Last updated: July 26, 2017 at 9:15 pm

മലപ്പുറം: മലപ്പുറം ജില്ലയിലെ താനൂര്‍ നഗരസഭയിലും സമീപത്തെ മൂന്ന് തീരദേശ പഞ്ചായത്തുകളിലും വ്യാഴാഴ്ച ഹര്‍ത്താല്‍ നടത്താന്‍ സി.പി.എം ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. താനൂര്‍, ഒഴൂര്‍, നിറമരൂതൂര്‍ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. സി.പി.എം പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയതായും സി.പി.എം നേതൃത്വം അറിയിച്ചു.