ഡല്‍ഹിയില്‍ വാഹനാപകടം; ആറ് പേര്‍ മരിച്ചു

Posted on: July 26, 2017 11:11 am | Last updated: July 26, 2017 at 1:40 pm

ന്യൂഡല്‍ഹി: ഡല്‍ഹി മയൂര്‍വിഹാറില്‍ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഡുമ്പര്‍ ട്രക്കും ഇന്നോവയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിട്ട ട്രക്ക് ഇന്നോവയിലിടിക്കുകയായിരുന്നു. അഞ്ച് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒമ്പത് പേരായിരുന്നു ഇന്നോവയിലുണ്ടായിരുന്നത്. പരുക്കേറ്റവരെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം തുടങ്ങി.