ശാസ്ത്ര പണ്ഡിതന്‍ പ്രഫ. യശ്പാല്‍ അന്തരിച്ചു

Posted on: July 25, 2017 11:47 am | Last updated: July 25, 2017 at 11:47 am

ന്യൂഡല്‍ഹി: പ്രമുഖ ശാസ്ത്ര പണ്ഡിതനും വൈജ്ഞാനികനുമായ പ്രഫ. യശ്പാല്‍ (90) അന്തരിച്ചു. നോയിഡയില്‍ വച്ചായിരുന്നു അന്ത്യം. യുജിസി മുന്‍ ചെയര്‍മാന്‍ കൂടിയായിരുന്നു. കോസ്മിക് റേ കളെക്കുറിച്ചുള്ള പഠനരംഗത്ത് അദ്ദേഹത്തിന്റെ സംഭാവനകള്‍ നിസ്തുലമാണ്.

2013ല്‍ പത്മവിഭൂഷണും 1976 ല്‍ പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. 2007 മുതല്‍ 2012 വരെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്നു. 1926 നവംബര്‍ 26ന് ഹരിയാനയില്‍ ജനിച്ച അദ്ദേഹം പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് ഭൗതികത്തില്‍ ബിരുദവും മസാച്ചുസെറ്റ്‌സ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും നേടി.