Connect with us

National

കാണാതായ ഇന്ത്യക്കാരെ സംബന്ധിച്ച് കൃത്യമായ വിവരമില്ല; എന്ത് ത്യാഗം സഹിച്ചും തിരച്ചില്‍ തുടരും: ഇറാഖ്

Published

|

Last Updated

ന്യൂഡല്‍ഹി: ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരെ സംബന്ധിച്ച കൃത്യമായ വിവരങ്ങളില്ലെന്ന് ഇറാഖ് വിദേശകാര്യമന്ത്രി ഇബ്രാഹിം അല്‍ ജാഫരി. അവര്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നതിനെ സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

കാണാതായ ഇന്ത്യക്കാരെപ്പറ്റിയുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെയും അവരുടെ കുടുംബാംഗങ്ങളുടെയും ആശങ്കകള്‍ ഇറാഖ് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും അവരെ കണ്ടെത്താനായി തിരച്ചില്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്ത് ത്യാഗം സഹിച്ചും തിരച്ചില്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയതാണ് ഇബ്രാഹിം അല്‍ ജാഫരി.

കഴിഞ്ഞ വര്‍ഷം ജൂലായ് 16 ന് ഐഎസ് തട്ടിക്കൊണ്ട് പോയ ഇന്ത്യക്കാരെ മൊസൂളിന് സമീപമുള്ള ബാദുഷ് ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ളതായി സുഷമാ സ്വരാജ് വെളിപ്പെടുത്തിയിരുന്നു. വിദേശകാര്യ സഹമന്ത്രി വി. കെ സിംഗ് നടത്തിയ ഇറാഖ് സന്ദര്‍ശനത്തിന് ശേഷമാണ് ഈ വിവരം സുഷമാ സ്വരാജ് പുറത്തുവിട്ടത്.

Latest