കഴിഞ്ഞ വര്‍ഷം ഡി എച്ച് എ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയത് 22 ലക്ഷത്തിലധികം പേര്‍

Posted on: July 24, 2017 7:43 pm | Last updated: July 24, 2017 at 7:43 pm

ദുബൈ: കഴിഞ്ഞ വര്‍ഷം 22 ലക്ഷം പേര്‍ ദുബൈ ഹെല്‍ത് അതോറിറ്റി സേവനങ്ങള്‍ ഉപയോഗപെടുത്തിയതായി അധികൃതര്‍.

21.8 ലക്ഷം ഗുണഭോക്താക്കളാണ് ഡി എച് എയുടെ വിവിധ ക്ലിനിക്കുകളില്‍ സന്ദര്‍ശിച്ചത്. ലത്തീഫ ഹോസ്പിറ്റല്‍, ദുബൈ ഹോസ്പിറ്റല്‍, റാശിദ് ഹോസ്പിറ്റല്‍, ഹത്ത ഹോസ്പിറ്റല്‍ എന്നീ ഡി എച് എക്കു കീഴിലുള്ള നാല് ആശുപത്രികളില്‍ 973,787 പേര്‍ സന്ദര്‍ശിച്ചു.

പ്രതിമാസം 2, 155 സര്‍ജറികള്‍ എന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം 25,865 സര്‍ജറികള്‍ ചെയ്തു. ഇതില്‍ 13,567 എണ്ണം ഉയര്‍ന്ന സര്‍ജറികള്‍ ആയിരുന്നു. 10.4 ലക്ഷം പേരാണ് ഡി എച്ച് എക്ക് കീഴിലുള്ള 15 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സക്കെത്തിയത്. 168,000 പേരാണ് ഡി എച് എക്ക് കീഴിലുള്ള പ്രത്യേക ആരോഗ്യ സേവന കേന്ദ്രങ്ങളില്‍ എത്തിയത്. 18.98 ലക്ഷം പേരാണ് മെഡിക്കല്‍ ഫിറ്റ്‌നസ് കേന്ദ്രങ്ങളില്‍ സന്ദര്‍ശിച്ചത്.