ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വിസ്തരിക്കാന്‍ കോടതി അനുമതി

Posted on: July 24, 2017 3:32 pm | Last updated: July 24, 2017 at 4:23 pm

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വിസ്തരിക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതി.

ദിലീപിനെ കോടതിയില്‍ നേരിട്ട് ഹാജരാക്കുമ്പോള്‍ സുരക്ഷാഭീഷണി ഉണ്ടെന്നും ഇത് കണക്കിലെടുത്ത് വീഡിയോ കോണ്‍ഫറന്‍സിലുടെ ഹാജരാക്കാന്‍ അനുവദിക്കണമെന്നുമുള്ള പോലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു. നാളെയാണ് ദിലീപിന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നത്.