ദിലീപിന്റെ അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആരോപണം: പിസി ജോര്‍ജ് എംഎല്‍എയെ ചോദ്യം ചെയ്യും

Posted on: July 24, 2017 3:22 pm | Last updated: July 24, 2017 at 3:42 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പിസി ജോര്‍ജ് എംഎല്‍എയെ ചോദ്യം ചെയ്യും. ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്ന് പിസി ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. ഇതെ തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ആലുവ റൂറല്‍ എസ് പി. എം വി ജോര്‍ജ് പറഞ്ഞു. അതേസമയം, തന്നെ ചോദ്യം ചെയ്യുമെന്ന് പറഞ്ഞ് ആരും വിരട്ടേണ്ടെന്നും തന്റെ അഭിപ്രായം പറയാന്‍ തയ്യാറാണെന്നും പിസി ജോര്‍ജ് പ്രതികരിച്ചു