ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; ജയിലില്‍ തുടരും

Posted on: July 24, 2017 10:25 am | Last updated: July 24, 2017 at 1:52 pm

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യഹരജി ഹൈക്കോടതി തള്ളി. സംഭവത്തിലെ മുഖ്യ സൂത്രധാരന്‍ ദിലീപാണെന്നും ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.

നേരത്തെ, ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കുന്നതിനാല്‍ ദിലീപിനെ കേസ് നടക്കുന്ന അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.