International
ജോര്‍ദാനിലെ ഇസ്‌റാഈല്‍ എംബസിക്ക് നേരെ ആക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

അമ്മാന്‍: ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ ഇസ്‌റാഈല്‍ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഇവര്‍ ജോര്‍ദാന്‍ പൗരന്മാരാണ്. ഒരു ഇസ്‌റാഈല്‍ പൗരന് പരുക്കേറ്റു. ആക്രമണത്തെ തുടര്‍ന്ന് എംബസിയില്‍നിന്ന് ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഏറെ സുരക്ഷയുള്ള എംബസിയാണിത്.
---- facebook comment plugin here -----