ഉഴവൂര്‍ ജീവിതത്തില്‍ സംശുദ്ധി സൂക്ഷിച്ചയാള്‍: മുഖ്യമന്ത്രി; നഷ്ടമായത് സുഹൃത്തിനെ: ചെന്നിത്തല

Posted on: July 23, 2017 12:42 pm | Last updated: July 23, 2017 at 12:42 pm

തിരുവനന്തപുരം: വ്യക്തിജീവിതത്തിലും പൊതു ജീവിതത്തിലും സംശുദ്ധി പാലിച്ച ആളായിരുന്നു ഉഴവൂര്‍ വിജയനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. ഇടതു പ്രസ്ഥാനത്തിന് ഒപ്പം അടിയുറച്ചുനിന്ന ആളായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നഷ്ടമായത് അടുത്ത സുഹൃത്തിനെ: ചെന്നിത്തല

രാഷ്ട്രീയപരമായി രണ്ട് ചെരിയിലാണെങ്കിലും തനിക്ക് അടുത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അുസ്മരിച്ചു. കെഎസ് യു കാലം മുതലുള്ള അടുപ്പമാണ് ഉഴവൂരുമായിട്ട്. മികച്ച രാഷ്ട്രീയ നേതാവ് എന്നതിലുപരി മികച്ച സഹപ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹമെന്നും ചെന്നിത്തല പറഞ്ഞു.

കേരള ജനതയുടെ നഷ്ടം: എംഎം ഹസന്‍

ഉഴവൂരിന്റെ നിര്യാണം കേരള ജനതയുടെ നഷ്ടമാണെന്ന് കെ പി സി സി പ്രസിഡന്റ് എംഎം ഹസന്‍ അനുസ്മരിച്ചു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തനായ പ്രചാരകനായിരുന്നു ഉഴവൂര്‍ വിജയനെന്ന് കാനം രാജേന്ദ്രന്‍ സ്മരിച്ചു.

തനിക്കൊരനിയന്‍ നഷ്ടമായ വേദനയാണെന്ന് എന്‍.സി.പി നേതാവും മുന്‍ മന്ത്രിയുമായ എ.കെ. ശശീന്ദ്രന്‍ അനുസ്മരിച്ചു.

സ്വന്തം പാര്‍ടിയുടെ അതിരുകള്‍ക്കപ്പുറത്തേയ്ക്കൊരു സ്വീകാര്യത വാഗ് സാമര്‍ത്ഥ്യം കൊണ്ട് ഇതുപോലെ നേടിയെടുത്ത മറ്റൊരു നേതാവില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പ്രതികരിച്ചു.