Kerala
യുവതിയെ അറവുശാലയില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

മൃതദേഹം കണ്ടെത്തിയ അറവ്ശാലക്ക് മുന്നിൽ ജനം തടിച്ചുകൂടി നിൽക്കുന്നു
മലപ്പുറം: യുവതിയെ അറവുശാലയില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പരപ്പനങ്ങാടി പഴയകത്ത് നിസാമുദ്ദീന്റെ ഭാര്യ കോഴിക്കോട് നരിക്കുനി സ്വദേശി റഹീന (30)യാണു കൊല്ലപ്പെട്ടത്.
നിസാമുദ്ദീന്റെ ഉടമസ്ഥതയിലുള്ള അറവുശാലയില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെ കടയിലെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. പുലര്‍ച്ചെ രണ്ട് മണിയോടെ അറവ് ശാലയില്‍ സഹായിക്കാനാണെന്ന് പറഞ്ഞ് നിസാമുദ്ധീന്‍ ഭാര്യയെ വിളിച്ച് കൊണ്ടുപോകുകയായിരുന്നു. നിസാമുദ്ദീന് രണ്ട് ഭാര്യമാരുണ്ട്. ആദ്യ ഭാര്യയാണ് റഹീന. മക്കൾ: നാജിയ ഫർഹാന, നജീബ്. മാതാവ്: സുബൈദ. സഹോദരി റിസാന
സംഭവത്തിന് ശേഷം നിസാമുദ്ദീനെ കാണാതായിട്ടുണ്ട്. പോലീസ് അന്വേഷണം തുടങ്ങി.
---- facebook comment plugin here -----