എന്‍ജിനീയറിംഗ്, ഫാര്‍മസി പ്രവേശനം; 25നകം പ്രവേശനം നേടിയില്ലെങ്കില്‍ പിഴ

Posted on: July 22, 2017 10:53 am | Last updated: July 22, 2017 at 10:56 am

സ്വകാര്യ-സ്വാശ്രയ എന്‍ജിനീയറിംഗ്/ആര്‍ക്കിടെക്ച്ചര്‍ കോളജുകളിലേക്കും എല്ലാ സ്വാശ്രയ ഫാര്‍മസി കോളകളിലേക്കുമുള്ള അവസാന അലോട്ട്‌മെന്റ് ആയതിനാല്‍ മൂന്നാം ഘട്ടത്തില്‍ സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിംഗ് ആര്‍ക്കിടെക്ച്ചര്‍ കോളജുകളിലേക്കും സ്വാശ്രയ ഫാര്‍മസി കോളജുകളിലേക്കും അലോട്ട്‌മെന്റ് ലഭിക്കുന്ന പക്ഷം വിദ്യാര്‍ഥികള്‍ അതത് കോളജുകളില്‍ ഈമാസം 25ന് വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ നിര്‍ബന്ധമായും പ്രവേശനം നേടിയിരിക്കണം. അല്ലാത്ത പക്ഷം പ്രോസ്‌പെക്ടസ് ക്ലോസ് 12.2.4(സി) പ്രകാരമുള്ള പിഴ ഒടുക്കേണ്ടി വരും. അല്ലാത്തപക്ഷം, പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അടച്ച ഫീസ് തിരികെ ലഭിക്കാന്‍ അര്‍ഹതയുണ്ടാകില്ല.

മൂന്നാംഘട്ടത്തിന് ശേഷം സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിംഗ്/ആര്‍ക്കിടെക്ച്ചര്‍ കോളജുകളില്‍ അലോട്ടുമെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികളുടെ ഹയര്‍ ഓപ്ഷനുകളുടെ ലഭ്യത, ഈമാസം 25ന് ശേഷം ഇത്തരം കോളജുകളില്‍നിന്നും വിടുതല്‍ നേടുന്ന വിദ്യാര്‍ഥികള്‍ ഒടുക്കേണ്ടുന്ന ലിക്വിഡേറ്റഡ് ഡാമേജസ് എന്നിവ ംംം.രലലസലൃമഹമ.ീൃഴ എന്ന വെബ്‌സൈറ്റില്‍ ലഭ്യമായ സര്‍ക്കാര്‍ ഉത്തരവുകളിലെ വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും.
സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിംഗ്/ ആര്‍ക്കിടെക്ച്ചര്‍ കോളജുകളില്‍(കേരള കത്തോലിക് എന്‍ജിനീയറിംഗ് കോളജ് മാനേജുമെന്റ് അസോസിയേഷന് കീഴില്‍ വരുന്ന എന്‍ജിനീയറിംഗ് കോളജുകള്‍ ഒഴികെ) പ്രവേശനം നേടിയിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഈമാസം 25ന് ശേഷം മെഡിക്കല്‍/അനുബന്ധ കോഴ്‌സുകളിലേക്ക് പുതുതായി അലോട്ട്‌മെന്റ് ലഭിക്കുകയും കോളജില്‍ നിന്നും വിടുതല്‍ നേടുകയും ചെയ്യുന്ന പക്ഷം അവര്‍ ലിക്വിഡേറ്റഡ് ഡാമേജസ് ഒടുക്കേണ്ടതില്ല.
എന്നാല്‍, അവര്‍ക്ക് കോളജില്‍ അടച്ച ഫീസ് തിരികെ ലഭിക്കാന്‍ അര്‍ഹതയില്ല.
ഈമാസം 25ന് ശേഷം സ്വാശ്രയ ഫാര്‍മസി കോളജുകളില്‍നിന്നും വിടുതല്‍ നേടുന്ന വിദ്യാര്‍ഥികള്‍ മേല്‍ വെബ്‌സൈറ്റില്‍ കൊടുത്ത ലിക്വിഡേറ്റഡ് ഡാമേജസ് ഒടുക്കാന്‍ ബാധ്യസ്ഥരായിരിക്കും.

കാറ്റഗറി സംബന്ധമായി വൈകി ലഭിച്ച സര്‍ട്ടിഫിക്കറ്റുകളും പരിഗണിച്ച് BH, BX, DV, EC, EO, EZ, KN, LA, LG, MU, OE, SC, SD, VA, VKഎന്നീ വിഭാഗങ്ങളിലുള്ള കാറ്റഗറി ലിസ്റ്റുകള്‍ പുതുക്കിയിട്ടുണ്ട്. പുതുക്കിയ കാറ്റഗറി ലിസ്റ്റുകള്‍ മേല്‍ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.
വെറ്ററിനറി കോഴ്‌സില്‍ ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്കുള്ള പ്രത്യേക സംവരണ സീറ്റുകളിലേക്ക് ഈ ഘട്ടത്തില്‍ അലോട്ട്‌മെന്റ് നടത്തിയിട്ടില്ല.
ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍: 0471 2339101, 2339102, 2339103, 2339104.