ഡോക്ടര്‍ ശസ്ത്രക്രിയ നടത്തുമ്പോള്‍ ഗിറ്റാര്‍ വായിച്ച് രോഗി

Posted on: July 21, 2017 11:35 am | Last updated: July 21, 2017 at 12:05 pm

ബെംഗളൂരു: ഡോക്ടര്‍ തലച്ചോറില്‍ സങ്കീര്‍ണമായ ഓപ്പേറേഷന്‍ നടത്തിയപ്പോള്‍ രോഗി ഗിറ്റാര്‍ വായിച്ചു. 32 കാരനായ ടെക്കി യുവാവാണ് ന്യൂറോളിക്കല്‍ ഡിസോടറിനെ തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയ്ക്കിടെ ഗിറ്റാര്‍ വായിച്ചത്. ബെംഗളൂരു നഗരത്തിലെ ഒരു ആശുപത്രിയില്‍ ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കിടെയായിരുന്നു ഗിറ്റാര്‍ വായന. സംഗീതജ്ഞനായ യുവാവിനാണ് ശസ്ത്രക്രിയ വേണ്ടിവന്നത്.ശസ്ത്രക്രിയ്ക്കിടെ രോഗി ഗിറ്റാര്‍ വായിച്ചത് പക്ഷേ ഓപ്പറേഷന് സഹായകമായി. തലച്ചോറിലെ പ്രശ്‌നമുള്ള ഭാഗം കണ്ടുപിടിയ്ക്കാന്‍ ഇതിലൂടെ ഡോക്ടര്‍മാര്‍ക്കായി. ബ്രിട്ടീഷ് കൊളംബിയയിലെ ന്യൂറോളജിസ്റ്റായ ഡോക്ടര്‍ സി സി സഞ്ജീവ്, ഡോ. ശരണ്‍ ശ്രീനിവാസന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

തലയില്‍ പ്രത്യേക ഫ്രെയിം ഘടിപ്പിച്ച ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. എം ആര്‍ ഐ സ്‌കാനിങ്ങില്‍ തലയോട്ടിയുടെ ഏറെ ഉള്ളിലുള്ള ഭാഗത്താണ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. ഇവിടെ 89 സെന്റീമീറ്റര്‍ അകത്താണ് ശസ്ത്രക്രിയ നടത്തിയത്.