ഹജ്ജ് ക്യാമ്പ് ആഗസ്റ്റ് 12ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Posted on: July 21, 2017 12:05 am | Last updated: July 20, 2017 at 11:56 pm

തിരുവനന്തപുരം: 2017 കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോകുന്നവര്‍ക്കായുളള ക്യാമ്പ് ആഗസ്റ്റ് 12 മുതല്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആരംഭിക്കും. ക്യാമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകുന്നേരം ഏഴ് മണിക്ക്് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ ടി ജലീല്‍ അധ്യക്ഷനാകും രാഷ്ട്രീയ, മത, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ആദ്യ ഹജ്ജ് വിമാനം ഞായറാഴ്ച്ച രാവിലെ 6.45ന് മന്ത്രി കെ ടി ജലീല്‍ ഫഌഗ് ഓഫ് ചെയ്യും.

ആദ്യ ഹജ്ജ് വിമാനത്തില്‍ 394 ഹജ്ജാജിമാര്‍ യാത്രയാകും. ക്യാമ്പിനുളള വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും.