വിരല്‍ത്തുമ്പിലെ പുഷ്അപ്പ് സാഹസികത; ഖത്വരി അത്‌ലറ്റ് ഗിന്നസ് റെക്കോര്‍ഡില്‍

Posted on: July 20, 2017 6:51 pm | Last updated: July 20, 2017 at 6:51 pm
അബ്ദുല്‍ലത്വീഫ് മുഹമ്മദ് സ്വാദിഖ്

ദോഹ: രണ്ടു വിരലുകളില്‍ ഒരു മിനുട്ടില്‍ 72 പുഷ്അപ്പുകള്‍ എന്ന സാഹസികയജ്ഞം നടത്തി ഖത്വരി അത്‌ലറ്റ് ഗിന്നസ് റെക്കോര്‍ഡില്‍ പ്രവേശിച്ചു. ദേശീയ ബോക്‌സിംഗ് ടീം താരം അബ്ദുല്‍ലത്വീഫ് മുഹമ്മദ് സ്വാദിഖ് ആണ് ലോ റെക്കോര്‍ഡ് സൃഷ്ടിച്ചത്.

രാജ്യത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഫെഡറേഷന്‍ ഓഫ് ബോക്‌സിംഗ് ആന്‍ഡ് റസലിംഗ് ആഭിമുഖ്യത്തില്‍ തമീം അല്‍ മജ്ദ് ചുവര്‍ ചിത്രം സ്ഥാപിച്ചതിനൊപ്പമാണ് ഫെഡറേഷന്‍ അംഗങ്ങളുടെയും മാധ്യമങ്ങളുടെയും ഗിന്നസ് പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ വെച്ച് അബ്ദുല്‍ലത്വീഫ് ലോക റെക്കോര്‍ഡിലേക്ക് പുഷ് അപ്പ് എടുത്തത്. ലോകത്തിനു മുന്നില്‍ ഖത്വരി കായിക മേഖലയുടെ മകവുംകൂടിയാണ് ഈ അംഗീകാരത്തിലൂടെ പ്രദര്‍ശിപ്പിക്കപ്പെട്ടതെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് യൂസുഫ് അല്‍ കാസിം പറഞ്ഞു. അംഗീകാരം നേടിയ താരത്തെ അദ്ദേഹം അഭിനന്ദിച്ചു.