Connect with us

Kerala

കോഴയിടപാടില്‍ ബിജെപി കേന്ദ്ര നേതാക്കള്‍ക്കും പങ്ക്: ചെന്നിത്തല

Published

|

Last Updated

കോഴിക്കോട്: കേരളത്തില്‍ മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവശ്യപ്പെട്ടു. കോഴയിടപാടില്‍ ബിജെപിയുടേ കേന്ദ്ര നേതാക്കള്‍ക്കും പങ്കുണ്ട്. അന്വേഷണം നടത്തി സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തണം. സിബിഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് കേരളത്തില്‍ ബിജെപി നേതാക്കള്‍ വന്‍ തോതില്‍ അഴിമതി നടത്തുകയാണ്. മധ്യപ്രദേശിലെ വ്യാപം പോലെ വന്‍ അഴിമതിയാണ് പുറത്തു വന്നിരിക്കുന്നത്. കൊടുങ്ങല്ലൂരിലെ കള്ളനോട്ടടി വിവാദത്തിന്റെ അനുബന്ധമാണ് പുതിയ ആരോപണമെന്നും മഞ്ഞു മലയുടെ ഒരു അറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Latest