Connect with us

Kerala

ഇപ്പോള്‍ കുടുങ്ങിയത് സ്രാവല്ലെന്ന് പള്‍സര്‍ സുനി; ഇനിയും പ്രതികളുണ്ട്

Published

|

Last Updated

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ ഇപ്പോള്‍ കുടുങ്ങിയത് സ്രാവല്ലെന്ന് പിടിയിലായ മുഖ്യപ്രതി പള്‍സര്‍ സുനി. കേസില്‍ ഇനിയും പ്രതികളുണ്ടെന്ന് സുനി മാധ്യമങ്ങളോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു സുനിയുടെ പ്രതികരണം.

അതേസമയം, പള്‍സര്‍ സുനിയുടെ റിമാന്‍ഡ് അങ്കമാലി മജിസ്‌ട്രേട്ട് കോടതി നീട്ടി. നടിയെ ഉപദ്രവിച്ച സംഭവത്തിലെ കൂടുതല്‍ പ്രതികളുടെ പേരുകള്‍ “ആലുവയിലെ വിഐപി” പറയട്ടെ എന്ന് സുനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെയുള്ളത് ശക്തമായ തെളിവുകളാണെന്ന് ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ് പറഞ്ഞു. ജാമ്യം തടയാന്‍തക്ക ശക്തമായ തെളിവുകളാണുള്ളത്. അന്വേഷണം പൂര്‍ത്തിയാകുന്ന മുറക്ക് കുറ്റപത്രം സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.