മരിച്ചുപോയ സഹോദരിയുടെ വേഷം അണിഞ്ഞ് 20 വര്‍ഷം

Posted on: July 18, 2017 9:55 am | Last updated: July 18, 2017 at 9:52 am

ബീജിംഗ്: 50കാരനായ ഇയാള്‍ കഴിഞ്ഞ 20 വര്‍ഷമായി തന്റെ മരിച്ചുപോയ സഹോദരിയുടെ വേഷം അണിഞ്ഞാണ് ജീവിക്കുന്നത്. ജീവിത കാലത്ത് അവരിട്ട വസ്ത്രങ്ങളും അവരുടേത് പോലെ മുടിചീകിയും പൂര്‍ണമായും ഒരു പെണ്ണായി ജീവിക്കുകയാണ് ചൈനയിലെ ഗുയ്‌ലിനിലെ ഈ മധ്യവയസ്‌കന്‍.

രോഗശയ്യയിലായ തന്റെ മാതാവിന്റെ മാനസിക അസുഖം മാറ്റാനാണ് ഈ വേഷംകെട്ടലെന്നതാണ് ദുഃഖകരമായ മറ്റൊരുകാര്യം. പേര് പോലും അറിയാത്ത ഇയാളെ കുറിച്ചുള്ള വാര്‍ത്തകളും വീഡിയോകളും ചൈനയില്‍ വൈറലായിരിക്കുകയാണ്. കുറഞ്ഞ ദിവസം കൊണ്ട് വൈബോയെന്ന സൈറ്റിലിട്ട വീഡിയോ ഇതിനകം 42 ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു. വിവിധ ന്യൂസ് പോര്‍ട്ടലുകളിലും ബി ബി സിയടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും ഈ ചൈനക്കാരന്റെ വാര്‍ത്ത ഏറ്റെടുത്തു കഴിഞ്ഞു.

തന്റെ സഹോദരിയുടെ മരണത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന മാതാവിനെ തിരിച്ചുകൊണ്ടുവരാനാണ് താന്‍ ഈ വേഷം കെട്ടുന്നതെന്ന് ഇയാള്‍ പറഞ്ഞു. സഹോദരിയുടെ മരണത്തിന് ശേഷം 20 വര്‍ഷമായി താന്‍ പരുഷന്മാരുടെ വസ്ത്രം ധരിച്ചിട്ടില്ലെന്നും വെളിപ്പെടുത്തുന്നു.