Connect with us

Gulf

ലോകത്തിലെ ഏറ്റവും വലിയ മോതിരത്തിന് വില രണ്ട് കോടി ദിര്‍ഹം

Published

|

Last Updated

ദുബൈ: ലോകത്തിലെ ഏറ്റവും വലിയ മോതിരത്തിന് ആവശ്യക്കാരേറെ. രണ്ട് കോടി ദിര്‍ഹം വാഗ്ദാനവുമായി സഊദി അറേബ്യ,യു എ ഇ എന്നിവടങ്ങളില്‍ നിന്ന് പലരും എത്തിയെന്ന് ബര്‍ഷ മാളിലെ റോസെല്ല ജുവല്ലറി അധികൃതര്‍ അറിയിച്ചു.

64 കിലോ ഭാരമുള്ള മോതിരം 21 കാരറ്റ് സ്വര്‍ണത്തിലാണ് തീര്‍ത്തിരിക്കുന്നത്. 5.17 ഭാരമുള്ള സ്വരോസ്‌കി രത്‌നവും മോതിരത്തില്‍ പതിപ്പിച്ചിട്ടുണ്ട്. 2000ല്‍ നിര്‍മിച്ച മോതിരം ഗിന്നസ് റെക്കോഡില്‍ ഇടം പിടിച്ചു.

 

Latest