Connect with us

Gulf

വ്യാജ ടിക്കറ്റ്; യാത്രക്കാരെ കബളിപ്പിച്ച ട്രാവല്‍സ് ജീവനക്കാരന്‍ അറസ്റ്റില്‍

Published

|

Last Updated

ഷാര്‍ജ: വേനവലവധിയാഘോഷത്തിന്റെ മറവില്‍ നാല് ലക്ഷത്തിലധികം ദിര്‍ഹമിന്റെ വ്യാജ ടിക്കറ്റുകള്‍ നിര്‍മിച്ച് യാത്രക്കാരെ കബളിപ്പിച്ച ഏഷ്യക്കാരനായ ട്രാവല്‍ ആന്‍ഡ് ടൂറിസം ഏജന്‍സി ജീവനക്കാരന്‍ അറസ്റ്റില്‍. ഖോര്‍ഫുകാനിലെ ഒരു ട്രാവല്‍ ഏജന്‍സി ജീവനക്കാരനെയാണ് വ്യാജ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ നിര്‍മിച്ചതിനും വില്‍പന നടത്തിയതിനും അറസ്റ്റ് ചെയ്തതെന്ന് ഷാര്‍ജ പോലീസ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ സൈഫ് അല്‍ സിരി അല്‍ ശംസി പറഞ്ഞു. വിമാന യാത്ര ടിക്കറ്റ്, ഹോട്ടലും ഭക്ഷണവും ഏര്‍പാടാക്കിയ റിസര്‍വേഷന്‍ ടിക്കറ്റ് എന്നിവയാണ് പിടിയിലായ ജീവനക്കാരന്‍ വ്യാജമായി നിര്‍മിച്ചത്.

യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് തങ്ങളുടെ ടിക്കറ്റ് വ്യാജമാണെന്ന് തിരിച്ചറിയുന്നത്. 14ലധികം പരാതികളാണ് പോലീസിന് ലഭിച്ചത്. മുഴുവന്‍ കേസിന്റെയും വിശദാംശങ്ങള്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറി.
യാത്രാ ടിക്കറ്റുകള്‍ വാങ്ങുമ്പോഴും ബുക്ക് ചെയ്യുമ്പോഴും അംഗീകൃത ഏജന്‍സിയാണോയെന്ന് ഉറപ്പു വരുത്തണമെന്ന് മുഴുവന്‍ താമസക്കാരോടും പോലീസ് മേധാവി ഉദ്‌ബോധിപ്പിച്ചു.

Latest