നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് കണ്ടെത്തി

Posted on: July 17, 2017 9:35 am | Last updated: July 17, 2017 at 12:02 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് പോലീസ് പിടിച്ചെടുത്തതായി വിവരം. നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കരുതുന്ന മെമ്മറി കാര്‍ഡാണ് പിടിച്ചെടുത്തത്. നിലവില്‍ ദൃശ്യങ്ങളില്ലെന്നാണ് സൂചന. അതിനാല്‍, മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനക്ക് അയക്കും.

പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫില്‍ നിന്നാണ് ഇത് കണ്ടെടുത്തത്. ഇന്നലെ അഡ്വ. രാജു ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു.
നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച ഫോണും കാര്‍ഡും പ്രതീഷ് ചാക്കോയെ ഏല്‍പിച്ചെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു.

ഫോണും മെമ്മറി കാര്‍ഡും പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചെന്നായിരുന്നു പള്‍സര്‍ സുനിയുടെ മൊഴി. എന്നാല്‍, ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കരുതുന്ന ഫോണിനായി പോലീസ് വിവിധയിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.