Connect with us

National

ജി എസ് ടി ലളിതമാണ്, കുപ്രചാരണം നടത്തിയാൽ കർശന നടപടിയെന്നും കേന്ദ്ര ധനമന്ത്രി

Published

|

Last Updated

ന്യൂഡൽഹി : രാജ്യത്തു പുതുതായി നിലവിൽ വന്ന ചരക്കു സേവന നികുതി വളരെ ലളിതമാണ്. പക്ഷെ ജനങ്ങൾക്കിടയിൽ പല തരത്തിലുള്ള അഭ്യുഹങ്ങളും നടക്കുന്നുണ്ട്, ആയതിനാൽ കുപ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞു.

നിയമം അനുസരിച്ചു പ്രവർത്തിക്കുന്നവർക്ക് ജി എസ് ടി വ്യവസ്ഥ യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല. ഇത്തരക്കാർക്കു വേണ്ടി റിട്ടേൺ സമർപ്പിക്കുന്നതിനും കണക്കെടുപ്പിനും എല്ലാം സൗകര്യം ഓൺലൈൻ വഴി ഒരുക്കിയിട്ടുമുണ്ട്. മുൻപ് മൊബൈൽ ഫോൺ വന്നപ്പോൾ ഉള്ള കുപ്രചാരണങ്ങളെക്കാൾ വലിയ കുപ്രചാരണമാണ് ഇപ്പോൾ ജി എസ് ടി യുടെ പേരിൽ പ്രചരിപ്പിക്കുന്നത്. അതുകൊണ്ടു അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, ലുധിയാനയിൽ പാർട്ടി ഓഫീസ് ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Latest