ബംഗ്ലാദേശില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു

Posted on: July 15, 2017 10:50 pm | Last updated: July 16, 2017 at 5:58 pm

ധാക്ക: ബംഗ്ലാദേശില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയെ കുത്തിക്കൊന്നു. ചിറ്റഗോംഗ് സര്‍വകലാശാലയിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയും മണിപ്പൂര്‍ സ്വദേശിയുമായ അതീഫ് ഷെയ്ഖാണ് (25) കൊല്ലപ്പെട്ടത്. നാട്ടുകാരനായ വിന്‍സണ്‍ മൈസ്‌നാം സിംഗാണ് അതീഫിനെ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി ചിറ്റഗോംഗിലെ അക്ബര്‍ ഷാ ഏരിയയിലെ ഫ്‌ളാറ്റിലാണ് സംഭവം. വാക്കുതര്‍ക്കത്തിനൊടുവില്‍ വിന്‍സണ്‍ അതീഫിനെ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ അതീഫിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം തൂങ്ങിമരിക്കാന്‍ ശ്രമിച്ച വിന്‍സണിനെ സഹതാമസക്കാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി.