Connect with us

Kerala

നെഴ്‌സുമാരുടെ പണിമുടക്ക് മാറ്റി വെച്ചു

Published

|

Last Updated

തിരുവനന്തപുരം:ശമ്പളവര്‍ദ്ധനവിനായി നെഴ്‌സുമാരുടെ സംഘടന തിങ്കളാഴ്ച്ച നടത്താനിരുന്ന പണിമുടക്ക് മാറ്റിവെച്ചു.മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ച സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റിവെച്ചത്. 19 നടക്കുന്ന ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട് പോകുമെന്നും യിഎന്‍എ .

.അടിസ്ഥാന ശമ്പളം 20,000 രൂപയായി ഉയര്‍ത്തുക, ശമ്പളമില്ലാത്ത ട്രെയിനി നഴ്‌സ് സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നഴ്‌സുമാര്‍ സമരം നടത്തി വരുന്നത്. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി 21 ആശുപത്രികളിലാണ് പണിമുടക്ക് ആരംഭിച്ചത്.

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ . ജനറല്‍ നഴ്‌സിംഗ് വിഭാഗത്തില്‍ അടിസ്ഥാന വേതനം17,200 രൂപയായാണ് വര്‍ദ്ധിപ്പിച്ചത്. നേരത്തെ ഇത് 8,775 ആയിരുന്നു. എന്നാലിത് അപര്യാപ്തമാണെന്നാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നിലപാട്. ഗ്രൂപ്പ് എട്ട് തസ്തികയിലെ(ഏറ്റവും താഴന്ന തസ്തിക) അടിസ്ഥാന വേതനം 7775 രൂപയില്‍ നിന്ന് 15,600 ആയും മിനിമം വേജസ് കമ്മിറ്റിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍, സുപ്രീംകോടതി നിര്‍ദേശിച്ച ശമ്പള വര്‍ദ്ധന നടപ്പാക്കണമെന്നാണ് നഴ്‌സുമാരുടെ നിലപാട്

Latest