Connect with us

Eranakulam

സാക്ഷികള്‍ ഉണ്ടെങ്കില്‍ മാപ്പുസാക്ഷിയുടെ ആവശ്യം എന്തിനാണെന്ന് രാംകുമാര്‍

Published

|

Last Updated

കൊച്ചി: യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ സാക്ഷികള്‍ ഉണ്ടെങ്കില്‍ മാപ്പുസാക്ഷിയുടെ ആവശ്യം എന്തിനാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ രാംകുമാര്‍. ദിലീപിനെതിരെ കേസില്‍ സാക്ഷികളില്ലാത്തതുകൊണ്ടാണ് പോലീസ് മാപ്പുസാക്ഷികളെ തേടുന്നത്. ഒന്നാം പ്രതിയുടെ ഫോണ്‍ കണ്ടെത്താനുള്ള ചുമതല മറ്റ് പ്രതികള്‍ക്കില്ലെന്നും രാംകുമാര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ എ സുരേശന്‍ വ്യക്തമാക്കി. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല.