വിമാന യാത്രക്കാരുടെ വസ്തുക്കള്‍ മോഷ്ടിച്ച പോര്‍ട്ടര്‍ അറസ്റ്റില്‍

Posted on: July 13, 2017 8:30 pm | Last updated: July 13, 2017 at 8:23 pm

ദുബൈ: ദുബൈ വിമാനത്താവളത്തില്‍ യാത്രക്കാരുടെ ലഗേജില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം നടത്തുന്ന പോര്‍ട്ടറെ പോലീസ് അറസ്റ്റ് ചെയ്തു.
വിമാനത്തിലേക്ക് ലഗേജ് കയറ്റുമ്പോഴാണ് നേപ്പാളി പോര്‍ട്ടര്‍ സാധനങ്ങള്‍ മോഷിടിച്ചിരുന്നത്. 21 കാരനായ പോര്‍ട്ടര്‍ നിരീക്ഷണ വിധേയനായിരുന്നു.

മേയില്‍ ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ പോര്‍ട്ടറെ കൈയോടെ പിടികൂടി. വാച്ച്, മാല, കൈയുറ, സണ്‍ഗഌസ്, ലൈറ്റര്‍ തുടങ്ങിയ സാധനങ്ങള്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തു. മോഷണ മുതലുകള്‍ പ്രതിയുടെ കീശയില്‍ നിന്നാണ് കണ്ടെടുത്തതെന്ന് ദുബൈ പ്രാഥമിക കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബോധിപ്പിച്ചു.

ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ ജീവനക്കാരെ പരിശോധിക്കാറുണ്ട്. പ്രതിയില്‍ നിന്ന് റഷ്യ, ഈജിപ്ത് രാജ്യങ്ങളുടെ കറന്‍സി കൂടി കണ്ടെടുത്തു. സണ്‍ഗഌസ് ഇരുപത് ദിവസം മുമ്പ് മോഷ്ടിച്ചതാണെന്ന് പ്രതി സമ്മതിച്ചതായും പബ്ലിക് പ്രോസിക്യൂട്ടര്‍ വെളിപ്പെടുത്തി.