Ongoing News
8 ജിബി റാം, 23 മെഗാപിക്‌സല്‍ ക്യാമറ, ഗൂഗിള്‍ ടാങ്കോ സപ്പോര്‍ട്ട്; സെന്‍ഫോണ്‍ എആര്‍ ഇന്ത്യയില്‍ എത്തി

ന്യൂഡൽഹി: വെര്‍ച്ച്വല്‍ റിയാലിറ്റി അനുഭവം സമ്മാനിക്കുന്ന ഗൂഗിള്‍ ടാങ്കോ, ഡേഡ്രീം സപ്പോര്‍ട്ടോട് കൂടിയ ആദ്യ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങി. അസൂസ് സെന്‍ഫോണ്‍ എആര്‍ ആണ് ഡല്‍ഹിയില്‍ അവതരിപ്പിച്ചത്. എട്ട് ജി ബി റാം, 23 മെഗാപിക്‌സല്‍ ക്യാമറ തുടങ്ങിയ സവിശേഷതകളും ഈ ഫോണിനുണ്ട്. ഫ്‌ളിപ്പ് കാര്‍ട്ടിലൂടെ മാത്രമാണ് ഫോണ്‍ ഇപ്പോള്‍ ലഭിക്കുക. 49,999 രൂപയാണ് വില.
23 മെഗാപിക്‌സല്‍ ക്യാമറയും എട്ട് ജിബി റാമുമാണ് സെന്‍ഫോണ്‍ എആറിനെ വേറിട്ടതാക്കുന്ന മറ്റു ഘടകങ്ങള്‍. ഡുവല്‍ പിഡിഎഫ് സെന്‍സര്‍, ലേസര്‍ ഓട്ടോഫോക്കസ്, ഒഐഎസ്, ഇഐഎസ്, മോഷന്‍ ട്രാക്കിംഗ്, ഇന്‍ഫ്രാറെഡ് റൈഞ്ച് ഫൈന്‍ഡര്‍ തുടങ്ങിയ നിരവധി സവിശേഷതകളോട് കൂടിയാതാണ് ഈ ക്യാമറ. 128 ജിബിയാണ് ഇന്റേണല്‍ സ്‌റ്റോറേജ്.
5.7 ഇഞ്ച് അമോഎല്‍ഇഡി ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ് നുഗോട്ട് ഒഎസ്, 3300 എംഎഎച്ച് ബാറ്ററി, എട്ട് മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ തുടങ്ങിയ സവിശേഷതകളുമുണ്ട്.
ആകര്‍ഷകമായ ഓഫറുകളും ഇതോടൊപ്പം ലഭ്യമാണ്. സെന്‍ഫോണ്‍ എആറിനൊപ്പം വാങ്ങുമ്പോള്‍ ഗൂഗിള്‍ ഡേഡ്രീം ഹെഡ്‌സെറ്റിന് 2500 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. പലിശരഹിത വായ്പയും ലഭ്യമാണ്. 5556 രൂപയാണ് പ്രതിമാസ ഇഎംഐ. റിയലയന്‍സ് ജിയോ 100 ജിബി അധിക ഡാറ്റ ഓഫറും നല്‍കുന്നുണ്ട്.