താജ്മഹലിന്റെ സംരക്ഷണത്തിന്നായി തുകയില്ല;സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന്‌ യോഗി ആദിഥ്യനാദ്‌

Posted on: July 12, 2017 8:06 pm | Last updated: July 13, 2017 at 9:53 am

ലോകാത്ഭുതങ്ങളിലൊന്നായി യുനസ്‌കോ അംഗീകരിച്ച താജ്മഹലിന്റെ സംരക്ഷണത്തിനായി തുകമാറ്റിവെക്കാതെ ഉത്തരപ്രദേശ് സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനം നടന്നു. മുഗള്‍ ഭരണകാലത്ത് ചക്രവര്‍ത്തി ഷാജഹാന്‍ പണികഴിപ്പിച്ച ഈ പ്രണയ കൊട്ടാരം ഇന്ത്യയുടെ സംസ്‌കാരത്തെയും പൗരാണിക സംസ്‌കാരത്തെയും പ്രതിനിധീകരിക്കുന്നില്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിഥ്യനാദ് പറയുന്നത്.

സാസ്‌കാരിക കേന്ദ്രങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചപ്പോഴാണ് താജ്മഹലിനെ തഴഞ്ഞത്. എന്നാല്‍ ഹിന്ദു തീര്‍ത്ഥാഠനകേന്ദ്രങ്ങളായ അയോധ്യ, വാരാണസി, മധുര, ചിത്രക്കൂട് തുടങ്ങിയവയുടെ വികസനത്തിന് പ്രത്യേകം ഫണ്ടുകള്‍ അനുവദിച്ചിട്ടുണ്ട്. മാത്രമല്ല രാമായണ സര്‍ക്യൂട്ട്, ബുദ്ധിസ്റ്റ് സര്‍ക്യൂട്ട്, കൃഷ്ണ സര്‍ക്യൂട്ട് തുടങ്ങിയവയ്ക്കായി 1240 കോടി രൂപയാണ് അനുവദിച്ചത്.
സര്‍കാര്‍ വര്‍ഗീയമായ ചുറ്റുപാടുകള്‍ സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടത്തുന്നതെന്ന് പ്രതിപക്ഷം പറഞ്ഞു.