Connect with us

Business

എസ്ബിഐ ഐഎംപിഎസ് ട്രാന്‍സ്ഫറിന് ചാര്‍ജ് ഒഴിവാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആയിരം രൂപ വരെയുള്ള അതിവേഗ പേയ്മന്റ് സേവനം (ഇന്‍സ്റ്റന്റ് പേമന്റ് സര്‍വീസ് – ഐഎംപിഎസ്) സൗജന്യമാക്കി. നേരത്തെ ആയിരം രൂപ വരെ ഈ സംവിധാനം വഴി ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് അഞ്ച് രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കിയിരുന്നു.

ചെറുകിട ഇടപാടുകളെ പ്രോത്സാഹിപ്പിക്കാനാണ് സര്‍വീസ് ചാര്‍ജ് ഒഴിവാക്കുന്നതെന്ന് എസ്ബിഐ അറിയിച്ചു. ആയിരം മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ക്ക് അഞ്ച് രൂപയും ജിഎസ്ടിയുമായിരിക്കും സര്‍വിസ് ചാര്‍ജ്. ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപ വരെ 15 രൂപയും 18 ശതമാനം ജിഎസ്ടിയുമാണ് സര്‍വീസ് ചാര്‍ജ്.

ഇന്റര്‍നെറ്റ് ബാങ്കിംഗോ മൊബൈല്‍ ഫോണോ ഉപയോഗിച്ച് ബാങ്കുകള്‍ക്കിടയില്‍ അതിവേഗം പണം ട്രാന്‍സ്ഫര്‍ ചെയ്യുന്ന സംവിധാനമാണ് ഐഎംപിഎസ്.