നടി ആക്രമിക്കപ്പെട്ട കേസ്; അന്‍വര്‍ സാദത്ത് എംഎല്‍എയെ പോലീസ് ചോദ്യം ചെയ്യും

Posted on: July 12, 2017 7:20 pm | Last updated: July 13, 2017 at 9:53 am
SHARE
അന്‍വര്‍ സാദത്ത് എംഎല്‍എ

കൊച്ചി: കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ അന്‍വര്‍ സാദത്ത് എംഎല്‍എയുടെ മൊഴിയെടുക്കും.

നടി ആക്രമിക്കപ്പെട്ടതിന് ശേഷമുള്ള ദിവസങ്ങളില്‍ അന്‍വര്‍ സാദത്ത് പലതവണ ദിലീപുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ദിലീപിന്റെ കോള്‍ ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം അന്വേഷണ സംഘത്തിന് ബോധ്യമായത്. ദിലീപിന്റെ അടുത്തസുഹൃത്തുംകൂടിയാണ് എംഎല്‍എ. വിദേശത്തുള്ള എംഎല്‍എ തിരിച്ചെത്തിയ ശേഷം ഹാജരാവാന്‍ പോലീസ് ആവശ്യപ്പെട്ടു.