Connect with us

Kozhikode

170 പി എച്ച് സികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും: മന്ത്രി ശൈലജ

Published

|

Last Updated

ലോക ജനസംഖ്യാ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം പേരാമ്പ്രയില്‍
മന്ത്രി കെ കെ ശൈലജ നിര്‍വഹിക്കുന്നു

പേരാമ്പ്ര: ഡെങ്കിപ്പനി നിയന്ത്രണ വിധേയമാക്കി കൂട്ട മരണം ഒഴിവാക്കാനായത് ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ നടത്തിയ ശക്തമായ ഇടപെടലിന്റെ ഭാഗമായാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. ലോക ജനസഖ്യാ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

നമുക്ക് ഭീഷണിയുമായി എച്ച് വണ്‍ എന്‍ വണ്‍ രോഗം ഏതു സമയവും വ്യാപകമാകാനുള്ള സാധ്യതക്കെതിരെ കരുതിയിരിക്കണം. ആരോഗ്യ വകുപ്പും, ജനങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി ഈ സാഹചര്യം ഒഴിവാക്കണം. കാലാവസ്ഥയിലെ മാറ്റം കാരണം ഇത്തവണ രോഗം പടരാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. പനി പടരുന്ന സാഹചര്യത്തില്‍ സ്വന്തം വീടും ചുറ്റുപാടും വൃത്തിയാക്കാന്‍ ഓരോരുത്തരും രംഗത്തിറങ്ങണം. നാട്ടുകാര്‍ തന്നെ മാലിന്യമടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രംഗത്തിറങ്ങണം. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു വര്‍ഷത്തിനുള്ളില്‍ 170 പ്രൈമറി ഹെല്‍ത്ത് സെന്ററുകളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കെ എം റീന അധ്യക്ഷത വഹിച്ചു. ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. സരള നായര്‍ ദിനാചരണ സന്ദേശം നല്‍കി.

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ ആശാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ സി സതി, സ്ഥിരം സമിതി ചെയര്‍ പേഴ്‌സന്‍ ഇ പി കാര്‍ത്യായനി, അജിത കൊമ്മിണിയോട്ട്, രതി രാജീവ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഇ ബിജോയ്, സംസ്ഥാന മാസ് മീഡിയ ഓഫീസര്‍ അനില്‍കുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ പി വിനോദ് കുമാര്‍ പ്രസംഗിച്ചു. ബോധവത്കരണ പ്രദര്‍ശനം, പഠന ക്ലാസ്, പോസ്റ്റര്‍ രചന മത്സരം, വീഡിയോ പ്രദര്‍ശനം എന്നിവ നടന്നു.

---- facebook comment plugin here -----

Latest