Connect with us

Gulf

പ്രവാസി മൃതദേഹങ്ങള്‍ നാട്ടിലേക്കയക്കല്‍; കേന്ദ്രമന്ത്രിമാര്‍ക്ക് നിവേദനം നല്‍കി

Published

|

Last Updated

കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിക്ക് അശ്‌റഫ് താമരശ്ശേരി പരാതി നല്‍കുന്നു

ദുബൈ: പ്രവാസികളുടെ മൃത ദേഹങ്ങള്‍ നാട്ടിലേക്കയക്കുന്നതുമായി ബന്ധപ്പെട്ട വിവാദ സര്‍ക്കുലറിന്മേല്‍ നടപടി ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ അശ്‌റഫ് താമരശേരി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിംഗിനും ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിക്കും നിവേദനം നല്‍കി.

സംഭവം വിവാദമായത് തങ്ങളുടെ ശ്രദ്ധയില്‍പെട്ടിരുന്നുവെ ന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു നിയമത്തിന്റെ ചുവടു പിടിച്ചാണ് പുതിയതായി ചാര്‍ജ് എടുത്ത ഉദ്യോഗസ്ഥന്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുള്ളത്. അകാരണമായി ഉത്തരവിറക്കുന്നതിന് പ്രകോപനപരമായ വസ്തുതകള്‍ എന്തെന്നറിയാന്‍ ഉദ്യോഗസ്ഥനോട് വിശദീകരണം തേടാന്‍ വ്യോമയാന വകുപ്പിനോട് ആവശ്യപ്പെടുമെന്നു ഇരു മന്ത്രിമാരും ഉറപ്പ് നല്‍കിയതായും അഷറഫ് താമരശ്ശേരി അറിയിച്ചു.

സാധാരണ രീതിയില്‍ മൃതദേഹങ്ങള്‍ നാട്ടിലേക്കയക്കുന്നത് തുടരുവാന്‍ എല്ലാവിധ സഹായങ്ങളും മന്ത്രിമാര്‍ വാഗ്ദാനം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. പ്രവാസികളെ ബുദ്ധിമുട്ടിലാക്കുന്ന ഈ നിയമം പിന്‍വലിക്കുന്നതിന് സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താന്‍ താന്‍ മുന്‍കയ്യെടുക്കുമെന്ന് വി കെ സിംഗ് അറിയിച്ചതായി അശ്‌റഫ് അറിയിച്ചു.
കേന്ദ്ര വഖഫ് കൗണ്‍സില്‍ മെമ്പര്‍ അഡ്വ. ടി ഒ നൗഷാദ് അദ്ദേഹത്തെ അനുഗമിച്ചിരുന്നു.

Latest