പനി: 27,646 പേര്‍ ചികിത്സ തേടി; ഏഴ് മരണം

Posted on: July 12, 2017 8:11 am | Last updated: July 12, 2017 at 11:04 am
SHARE

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ പനി ബാധിച്ച് 27,646 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. തിരുവനന്തപുരത്ത് ആറും കാസര്‍കോട് ഒന്നും പനി മരണം റിപ്പോര്‍ട്ട് ചെയ്തു. 233 പേര്‍ക്ക് ഡെങ്കിപ്പനിയും അഞ്ച് പേര്‍ക്ക് എലിപ്പനിയും 15 പേര്‍ക്ക് എച്ച് 1 എന്‍ 1 ഉം സ്ഥിരീകരിച്ചു. 891 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ജില്ല, പനിക്ക് ചികിത്സ തേടിയവര്‍ എന്ന ക്രമത്തില്‍:
തിരുവനന്തപുരം: 3191, കൊല്ലം: 1853, പത്തനംതിട്ട: 710, ഇടുക്കി: 531, കോട്ടയം: 1095, ആലപ്പുഴ: 1276, എറണാകുളം: 1805, തൃശൂര്‍: 2229, പാലക്കാട്: 2960, മലപ്പുറം: 5045, കോഴിക്കോട്: 3078, വയനാട്: 1019, കണ്ണൂര്‍: 1993, കാസര്‍കോട്: 861.

LEAVE A REPLY

Please enter your comment!
Please enter your name here