ദിലീപില്‍നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തത് സംഭവിച്ചു: ഗണേഷ്‌കുമാര്‍

Posted on: July 11, 2017 10:38 am | Last updated: July 11, 2017 at 1:28 pm

പത്തനാപുരം:കൊച്ചിയില്‍ യുവനടി ആക്രമണത്തിനിരയായ സംഭവത്തില്‍ നടന്‍ ദിലീപില്‍നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തത് സംഭവിച്ചുവെന്ന് ഗണേഷ്‌കുമാര്‍ എംഎല്‍എ.

കുറ്റക്കാര്‍ക്കെതിരെ ശക്തമായി നടപടിയെടുത്തസര്‍ക്കാരിനെ അഭിനന്ദിക്കുന്നു. അമ്മ യോഗം ഉടന്‍ തന്നെ ചേരും. മമമമ്മൂട്ടിയുമായും ഇന്നസെന്റുമായും താന്‍ ഇക്കാര്യങ്ങള്‍ സംസംസാരിച്ചു. ദിലീപിനെതിരെ അമ്മയില്‍ ശക്തമായ നടപടിയുണ്ടാകും. വ്യക്തിയുടെ പക്ഷത്തു നില്‍ക്കുന്നയാളല്ല അമ്മ എന്ന സംഘടന. അമ്മ ഇരയ്‌ക്കൊപ്പമാണ് നില്‍ക്കുന്ന സംഘടനയാണെന്നും ഗണേഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു.