Connect with us

National

അവന്തിക ജാദവിന് വിസ നിഷേധിച്ച പാക് നടപടി പ്രതിഷേധാര്‍ഹം: സുഷമ

Published

|

Last Updated

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ സൈനിക കോടതി വധശിക്ഷക്ക് വിധിച്ച മുന്‍ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ മാതാവിന് വിസ നല്‍കാത്ത പാക് നടപടിയെ വിമര്‍ശിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് .

കുല്‍ഭൂഷണ്‍ ജാദവിന്റെ മാതാവിന്റെ വിസയുമായി ബന്ധപ്പെട്ട അപേക്ഷയില്‍ പാക് വിദേശ കാര്യമന്ത്രി സര്‍താജ് അസീസ് ഇതുവരെ തനിക്ക് മറുപടി തന്നിട്ടില്ല. വിഷയത്തില്‍ സര്‍താജ് അസീസ് തീരുമാനമെടുക്കാത്തതുകൊണ്ട് ജാദവിന്റെ മാതാവ് അവന്തിക ജാദവിന്റെ വിസാ അപേക്ഷ ഇപ്പോഴും അനിശ്ചിതത്വത്തിലാണെന്ന് സുഷമ കുറിച്ചു.

അതേസമയം, പാക്കിസ്ഥാനില്‍ നിന്നുള്ള ക്യാന്‍സര്‍ രോഗിയായ യുവതിക്ക് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിസ നിഷേധിച്ചുവെന്ന ആരോപണം സുഷമ സ്വരാജ് നിഷേധിച്ചു.

Latest