കാശ്മീരില്‍ തീര്‍ത്ഥാടകരുടെ ബസിന് നേരെ തീവ്രവാദി ആക്രമണം; ഏഴ് പേര്‍ കൊല്ലപ്പെട്ടു

Posted on: July 10, 2017 10:04 pm | Last updated: July 11, 2017 at 9:42 am

ജമ്മുകാശ്മീര്‍: കാശ്മീരില്‍ അമര്‍നാഥിലേക്കുള്ള താര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് നേരെ നടന്ന തീവ്രവാദ ആക്രമണത്തില്‍ ഏഴ് തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു.12 പേര്‍ക്ക് പരിക്കറ്റു. കാശ്മീരിലെ അനന്താംഗ് ജില്ലയിലാണ് സംഭവം.

രാത്രി 8.20തോടെയാണ് വെടിവെയ്പ്പുണ്ടായത്. ഗുജറാത്തില്‍ നിന്നും പുറപ്പെട്ട തീര്‍ത്ഥാടകരുടെ ബസിന് നേരെയാണ് ആക്രമണമുണ്ടായത്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹമാണ് നിലയിറപ്പിച്ചിരിക്കുന്നത്. പോലീസിന്റെ ഒരു പാര്‍ട്ടിക്ക് നേരെയും വെടിവെപ്പുണ്ടായിരുന്നു