നടിയെ ആക്രമിച്ച കേസ്: നടന്‍ ദിലീപ് അറസ്റ്റില്‍

>ദിലീപിന്റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. >>ദിലീപിനെ അറസ്റ്റ്‌ചെയ്തത് ഗൂഢാലോചന കേസില്‍.      
Posted on: July 10, 2017 6:51 pm | Last updated: July 11, 2017 at 9:42 am

കൊച്ചി: കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ പോലീസ് അറസ്റ്റുചെയ്തു. സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിച്ച ശേഷമാണ് ദിലീപിനെ അറസ്റ്റുചെയ്തത്.

ഇന്ന് രാവിലെയാണ് ദിലീപിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. രഹസ്യ കേന്ദ്രത്തില്‍വെച്ച് ചോദ്യം ചെയ്യല്‍ തുടരുകയാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയെ വിശദമായ ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച ഉറച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ദിലീപിന്റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് നടിയുടെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ ദിലീപിനെയും,സംവിധായകന്‍ നാദിര്‍ഷായെയും 13മണിക്കൂര്‍ പോലീസ് ചോദ്യം ചെയ്തിരുന്നു.