മൃതദേഹം കൊണ്ടുവരുന്നതിന് ബുദ്ധിമുട്ടുണ്ടാകുന്ന നടപടികള്‍ ഉണ്ടാകില്ല

Posted on: July 10, 2017 6:39 pm | Last updated: July 10, 2017 at 8:05 pm

കോഴിക്കോട് : വിദേശത്ത് നിന്ന് മൃതദേഹം കൊണ്ടുവരുന്നതില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന നടപടികള്‍ ഉണ്ടാകില്ലെന്ന് കോഴിക്കോട് വിമാനത്താവള അധികൃതര്‍. മരണ സര്‍ട്ടിഫിക്കറ്റും എംബാമിംഗും സര്‍ട്ടിഫിക്കറ്റും നേരത്തെ നല്‍കണം. ഇത് മൃതദേഹം കൊണ്ടുവരുന്ന എയര്‍ലൈനറുകളുടെ ഉത്തരവാദിത്വമാണ്. അവര്‍ മുന്‍കൂര്‍ അനുമതി വാങ്ങണം. പൊതുജനങ്ങള്‍ ഇക്കാര്യത്തില്‍ പുതുതായി ഒന്നും ചെയ്യേണ്ടതില്ല. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അടിയന്തര യോഗത്തിലാണ് തീരുമാനം.

മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് ആവശ്യമായ രേഖകള്‍ കോഴിക്കോട് വിമാനത്താവളത്തിലെ ആരോഗ്യ വിഭാഗം ഓഫീസില്‍ സമര്‍പ്പിക്കണമെന്ന കോഴിക്കോട് വിമാനത്താവളത്തിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥന്റെ വ്യവസ്ഥ വിവാദമായിരുന്നു.