Connect with us

Gulf

പുതിയ വ്യവസ്ഥ പ്രവാസികളോടുള്ള വെല്ലുവിളി: ഐ സി എഫ്

Published

|

Last Updated

ദുബൈ: വിദേശത്തുവച്ച് മരണപ്പെടുന്ന പ്രവാസികളുടെ ഭൗതിക ശരീരം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി പുതുതായി ഏര്‍പ്പെടുത്തിയ വ്യവസ്ഥ പിന്‍വലിക്കണമെന്ന് ഐ സി എഫ് ആവശ്യപ്പെട്ടു. മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് വിമാനത്തിലയക്കുമ്പോള്‍ നിര്‍ദിഷ്ട വിമാനത്താവളത്തില്‍ എത്തുന്നതിന് 48 മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ മരണ സര്‍ട്ടിഫിക്കറ്റ്, എംബാമിങ് സര്‍ട്ടിഫിക്കറ്റ്, ഇന്ത്യന്‍ എംബസിയുടെ എന്‍ഒസി, റദ്ദാക്കിയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിയുള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കണമെന്ന പുതിയ വ്യവസ്ഥ പ്രവാസികളോടുള്ള വെല്ലുവിളിയാണ്.
പുതിയ വ്യവസ്ഥ പ്രകാരം മൃതദേഹങ്ങള്‍ എത്തിക്കാനുള്ള പ്രക്രിയ ദിവസങ്ങള്‍ വൈകിപ്പിക്കാന്‍ ഇടവരുത്തും. മരണമടഞ്ഞ പ്രവാസികളുടെ ഉറ്റവരെയും അവരെ അതാത് രാജ്യങ്ങളില്‍ സഹായിക്കുന്ന പ്രവാസി ഇന്ത്യക്കാരായ സന്നദ്ധപ്രവര്‍ത്തകരെയും വട്ടം കറക്കും. രാജ്യത്തിന്റെ സാമ്പത്തിക വരുമാനത്തിന്റെ നട്ടെല്ലായ പ്രവാസികളെ മരിച്ചാലും വെറുതെ വിടില്ല എന്ന സമീപനം അത്യന്തം അപലപനീയമാണ്.
കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ ഹെല്‍ത് ഓഫീസര്‍ വിദേശ രാജ്യങ്ങളിലെ എയര്‍പോര്‍ട്ടുകളിലേക്ക് അയച്ച പ്രസ്തുത സന്ദേശം ദുരൂഹത സൃഷ്ടിന്നതാണ്. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട ജാഗ്രത സൂക്ഷിക്ക പ്പെട്ടിട്ടില്ല. തന്മൂലം മറ്റു വിമാനത്താവളങ്ങളിലേക്കുള്ള മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിനടക്കം തടസവും ബുദ്ധിമുട്ടും നേരിടുകയാണ്. ഇക്കാര്യത്തില്‍ കേന്ദ്ര സംസ്ഥാന ഭരണകൂടം നിലപാട് വ്യക്തമാക്കുകയും വ്യവസ്ഥ പിന്‍വലിച്ചു കൊണ്ട് നടപടി സ്വീകരിക്കണമെന്നും ഐ സി എഫ് ആവശ്യപ്പെട്ടു.
ഹമീദ് പരപ്പ അധ്യക്ഷത വഹിച്ചു. ശരീഫ് കാരശ്ശേരി, ഹമീദ് ഈശ്വരമംഗലം, ഉസ്മാന്‍ മുസ്‌ലിയാര്‍ ടി എന്‍ പുരം, സമീര്‍ അവേലം പ്രസംഗിച്ചു

Latest