മുട്ടുവേദന ഉണ്ടോ? എങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

മുട്ട് വേദനക്ക് കുറവ് അനുഭവപ്പെടുമ്പോള്‍ ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി കൊണ്ട് ആവി പിടിക്കുന്നത് നല്ലതാണ്.
Posted on: July 5, 2017 10:34 pm | Last updated: July 5, 2017 at 10:42 pm

മുട്ടുവേദന അനുഭവിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരികയാണ്. കാല്‍മുട്ടിന്റെ തേയ്മാനമാണ് പലരിലും മുട്ടുവേദനക്ക് കാരണമാകുന്നത്. പ്രായം കൂടും തോറും മുട്ടുവേദന വരാനുള്ള സാധ്യതയും കൂടും.

 

പുതിയ കാലത്ത് ജീവിത ശൈലി രോഗമായി ഇത് മാറിക്കഴിഞ്ഞു. മുട്ടുവേദന ഉണ്ടാകുമ്പോള്‍ താഴെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.

 • മുട്ടുവേദന മാറാന്‍ വിശ്രമം പ്രധാനമനാണ്. നല്ല വേദന ഉള്ളപ്പോള്‍ രണ്ട് ദിവസമെങ്കിലും വിശ്രമിക്കുക.
 • മുട്ടിന് ബുദ്ധിമുട്ട് തോന്നുന്ന തരത്തിലുള്ള കഠിന ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കുക.
 • മുട്ട് വേദന അനുഭവപ്പെടുമ്പോള്‍ ഐസ്പാക്ക് വെക്കുന്നത് ഗുണം ചെയ്യും.
 • അമിതവണ്ണവും ഭാരവും മുട്ടുവേദന കൂട്ടും. അതിനാല്‍ ഭാരം കുറയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
 • ധാരാളം വെള്ളം കുടിക്കുക. വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ ഒഴിവാക്കുക.
 • കൂടുതല്‍ നേരം നില്‍ക്കേണ്ടി വരുമ്പോള്‍ ഒരു കാല്‍ ഉയര്‍ത്തിവെക്കാന്‍ സൗകര്യമുള്ള രീതിയില്‍ നില്‍ക്കുക.
 • തറയില്‍ ചമ്രംപടിഞ്ഞിരിക്കുന്നത് ഒഴിവാക്കണം. ഇത് മുട്ടിലെ സമ്മര്‍ദം കൂട്ടും.
 • മാര്‍ബിള്‍, ഗ്രാനൈറ്റ് തുടങ്ങിയ മിനുസമുള്ള തറയിലാണ് നടത്തമെങ്കില്‍ ചെരിപ്പ് ധരിക്കുന്നത് നല്ലതാണ്.
 • മുട്ടുവേദന ഉള്ളവര്‍ കോണിപ്പടി കയറുന്നത് പരമാവധി ഒഴിവാക്കുക.
 • ദീര്‍ഘനേരം ഒരേ ഇരുപ്പില്‍ ഡ്രൈവ് ചെയ്യുന്നതും ബൈക്ക് കിക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതും മുട്ടുവേദന കൂടാന്‍ കാരണമാകും.
 • ഡോക്ടറുടെ നിര്‍ദേശപ്രകാരം വ്യായാമങ്ങള്‍ പതിവാക്കുക. മരുന്ന് കുടിക്കുന്നതും ഡോക്ടര്‍ പറയുന്നത് അനുസരിച്ച് മതി.
 • മുട്ട് വേദനക്ക് കുറവ് അനുഭവപ്പെടുമ്പോള്‍ ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി കൊണ്ട് ആവി പിടിക്കുന്നത് നല്ലതാണ്.