Connect with us

International

കനത്ത മഴ: ജപ്പാനില്‍ നാല് ലക്ഷം ആളുകളെ ഒഴിപ്പിച്ചു

Published

|

Last Updated

ടോക്കിയോ: കനത്ത മഴയെ തുടര്‍ന്ന് ജപ്പാനില്‍ നാല് ലക്ഷം പേരെ ഒഴിപ്പിച്ചു. നദികള്‍ കരകവിഞ്ഞ് ഒഴുകുന്നതും മണ്ണിടിച്ചിലും തെക്കന്‍ ജപ്പാനില്‍ കനത്ത നാശനഷ്ടമാണ് വിതയ്ക്കുന്നതെന്ന് ജപ്പാന്റെ ചീഫ് ക്യാബിനറ്റ് സെക്രട്ടറി യൊശിഹിദെ സുഗ പറഞ്ഞു.

ഫുക്കോക്കയിലാണ് മഴ കനത്ത നാശം വിതച്ചത്. ഇവിടെ നിന്ന് 3,75,000 ആളുകളോട് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒയിറ്റയില്‍ നിന്ന് 21000 ആളുകളെ ഒഴിപ്പിക്കാനാണ് നിര്‍ദേശമെന്ന് ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്‌കൂളുകളിലും സര്‍ക്കാര്‍ കെട്ടിടങ്ങളിലുമാണ് ഒഴിപ്പിച്ച ആളുകളെ പുനരധിവസിപ്പിച്ചിരിക്കുന്നത്. സ്ഥിതിഗതികള്‍ നേരിടാന്‍ ജപ്പാന്റെ സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Latest