Connect with us

Kasargod

സര്‍ക്കാര്‍ സ്‌കൂളിലെ ഇംഗ്ലീഷ് മീഡിയം പ്രവേശനത്തിന് പണപ്പിരിവ്; കര്‍ശന നടപടിക്ക് പൊതുവിദ്യാഭ്യാസ ഡയറകടറുടെ ഉത്തരവ്

Published

|

Last Updated

കാസര്‍കോട്: ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂളിലെ ഇംഗ്ലീഷ് മീഡിയം പ്രവേശനത്തിന് അനധികൃത പണപ്പിരിവ് നത്തിയെന്ന പരാതിയില്‍ കര്‍ശന നടപടിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു. വാങ്ങിയ പണം തിരിച്ചുനല്‍കാനും നിര്‍ദേശിച്ചു.
പണപ്പിരിവ് നടത്തുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കും ഉത്തരവ് നല്‍കി. കുട്ടികളില്‍ നിന്നും പ്രവേശന സമയത്ത് അനധികൃതമായി വാങ്ങിയ പണം ഒരാഴ്ചക്കുള്ളില്‍ തിരിച്ചുനല്‍കാനാണ് നല്‍കാനാണ് നിര്‍ദേശം.

കഴിഞ്ഞ ദിവസം കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അടക്കം വിദ്യാര്‍ഥി പ്രവേശനത്തിന് നിര്‍ബന്ധ പണപ്പിരിവ് നടത്തുന്നതായുള്ള വിവരം പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രവേശനം സംബന്ധിച്ച് സര്‍ക്കാര്‍ നേരത്തെ ഇറക്കിയ ഇത്തരവില്‍ പിടിഎ ഫണ്ട് പിരിക്കുന്നതിനുള്ള തുക നിശ്ചയിച്ച് നല്‍കിയിരുന്നതായും വ്യക്തമാക്കിയിരുന്നു. ഇതിന് വിരുദ്ധമായി വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന പേരില്‍ പല സ്‌കൂളുകളും വ്യാപകമായി വന്‍ തുക സംഭാവന പിരിക്കുന്നതായുള്ള പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള തുകയില്‍ കൂടുതല്‍ പിരിക്കാന്‍ പാടില്ലെന്ന് അടിയന്തിരമായി എല്ലാ പ്രധാനാധ്യാപകര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കേണ്ടതാണെന്നും ഡി പി ഐ നിര്‍ദേശിച്ചു. കൂടാതെ കുട്ടികളില്‍ നിന്ന് അധികപിരിവ് നടത്തിയ പ്രഥമാധ്യാപകരോട് വിശദീകരണം ചോദിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു. ഡി പി ഐയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഡിഡിഇ എല്ലാ ഹെഡ്മാസ്റ്റര്‍മാര്‍ക്കും പണപ്പിരിവ് നിര്‍ത്തിവെക്കണമെന്നും അനധികൃതമായി പിരിച്ച തുക തിരിച്ചുനല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Latest